ഈറൻകിനാക്കളും
ഈറൻകിനാക്കളും താനേ മറഞ്ഞിതാ
സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ
ഉന്മാദവേളയില്‍ താളം പിഴച്ചുവോ
സർവ്വം മറന്നു നൃത്തമാടി വാ
(ഈറൻ...)
ഇതു വിധിയുടെ കളി തുടരും
കരവിരുതാണോ
പുഴ തകരും കദനമറിയും
കടങ്കഥയാണോ
(ഈറൻ....)
കണ്ണീരു പെയ്യുന്ന മേഘങ്ങളേ
കാരുണ്യമില്ലാ ജന്മങ്ങളേ
ഈ നുരപതയും സുരചഷകം നീട്ടിയോ
ഈ കഥ ചികയും വനഹൃദയം തേടിയോ
കണ്ണിലരുണകിരണമായ്
ചുണ്ടിലമൃതമൊഴിയുമായ്
പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം
(ഈറൻ...)
കരകാട്ടം ആടും ഹൃദയങ്ങളേ
ഈ മണ്ണും വിണ്ണും ഒന്നാകുമോ
ഇന്നടിപതറിയ കദനഭാവമാണു ഞാന്‍
ഈ മദമിളകിയ സിരയിലേതു ലഹരി നീ
നെഞ്ചിലമൃതമഴയുമായ്
പെയ്തണഞ്ഞ സ്വപ്നമേ
പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം
(ഈറൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eeran kinaakkalum
Additional Info
Year:
2000
ഗാനശാഖ: