ആവണിമാസ നിലാവോ

ആവണിമാസ നിലാവോ
അഞ്ജനമെഴുതിയ പൂവോ 
പേരറിയാത്ത കിനാവോ
പ്രേമസ്വരൂപിണിയാരോ
മാമഴവില്ലിന്‍ തേരില്‍
മാരനിറങ്ങിയതാണോ
മാനസ ജാലകവാതില്‍ 
പാതി തുറന്നതു നേരോ
ആവണിമാസ നിലാവോ
അഞ്ജനമെഴുതിയ പൂവോ 

തേനില്‍ മുങ്ങിയലിയുന്നൊ-
രോര്‍മ്മകളില്‍
നീ വിരുന്നിനണയില്ലയോ
രാഗലോല നിമിഷങ്ങളൊക്കെ ഞാന്‍
പൂവുകൊണ്ടു പൊതിയില്ലയോ
കനകതാരകം കണ്ണുവെയ്ക്കുമെന്‍
പ്രണയദീപമല്ലേ
കവിതകൊണ്ടു നീ മൂടുമെന്റെ മെയ് കഥയറിഞ്ഞതല്ലേ
ഇനിയുമെന്തിനീ താമസം സഖീ 
ഇരവു മായുകില്ലേ
ആവണിമാസ നിലാവോ
അഞ്ജനമെഴുതിയ പൂവോ 
മാമഴവില്ലിന്‍ തേരില്‍
മാരനിറങ്ങിയതാണോ

ഞാനണിഞ്ഞ ചമയങ്ങളൊക്കെ നീ
മാറിലേറ്റു തളരുന്നുവോ
നാഗവീണയുടെ കൊഞ്ചലിന്നു നിൻ 
നാവിലൂറി നിറയുന്നുവോ
വിരഹവീഥിയിൽ വീണു കിട്ടുമെന്‍
ഹൃദയപുഷ്പമല്ലേ
അമൃതകുംഭമായ് മുന്നില്‍ വന്നൊരെന്‍ അമരകന്യയല്ലേ
ശിലകളലിയുമീ രാവിലെന്നെയൊരു
ശില്പമാക്കുകില്ലേ

ആവണിമാസ നിലാവോ
അഞ്ജനമെഴുതിയ പൂവോ 
പേരറിയാത്ത കിനാവോ
പ്രേമസ്വരൂപിണിയാരോ
മാമഴവില്ലിന്‍ തേരില്‍
മാരനിറങ്ങിയതാണോ
മാനസ ജാലകവാതില്‍ 
പാതി തുറന്നതു നേരോ
ആവണിമാസ നിലാവോ അഞ്ജനമെഴുതിയ പൂവോ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aavanimasa nilavo

Additional Info

Year: 
2000

അനുബന്ധവർത്തമാനം