അന്തിമയങ്ങുമ്പം

അന്തിമയങ്ങുമ്പം അലകടലേ
എന്തേ നെഞ്ചു തുടിക്കുന്നു
ആയിരം ചിറകുള്ള മഴക്കാറ്റേ
ആരെ തേടി നടക്കുന്നു
സ്വപ്നസല്ലാപ തീരമോതുന്നു
സ്വാഗതം നമുക്കായ്
സ്വര്‍ഗ്ഗസംഗീത ലോകമേകുന്നു
ഭാവുകം നമുക്കായ്

തിരനീങ്ങും യൗവ്വനം
ഇരവറിയണ സാഗരം
കൊതിതീരാ തീരമേ
മതിയായില്ലേ
തുടികൊട്ടും പ്രായമേ
കരകാണാ മായമേ
ഒരുനിമിഷം കൂടി നീ
കടമായ് തായോ

നീ ആസ്വദിക്കേണ്ട പച്ചയൊക്കെയും
മാടു തിന്നുപോയി
വില തുച്ഛമാണു നിൻ ഡോളറുണ്ടെങ്കില്‍ 
ഇച്ഛപോലെയാകാം
ആ നാളെയെന്തെന്ന ചിന്തയില്ലാതെ
നാടുവാഴുന്നു നാം
സ്വപ്നസല്ലാപ തീരമോതുന്നു
സ്വാഗതം നമുക്കായ്
സ്വര്‍ഗ്ഗസംഗീത ലോകമേകുന്നു
ഭാവുകം നമുക്കായ്

കടലിന്റെ തീരത്തു കപ്പലെത്തുമ്പോള്‍
എത്ര ഡോളര്‍ വേണം
കപടം പൊതിഞ്ഞുവളയുന്ന കൂട്ടരുടെ
കഥകളെത്ര വേണം
കലികാലവെയിലേറ്റു കാലിയാകുന്ന
കീശയെത്രവേണം
സ്വപ്നസല്ലാപ തീരമോതുന്നു
സ്വാഗതം നമുക്കായ്
സ്വര്‍ഗ്ഗസംഗീത ലോകമേകുന്നു
ഭാവുകം നമുക്കായ്
തിരനീങ്ങും യൗവ്വനം
ഇരവറിയണ സാഗരം
കൊതിതീരാ തീരമേ
മതിയായില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthimayangumbam

Additional Info

Year: 
2000

അനുബന്ധവർത്തമാനം