അച്ചികോന്തൻ
അച്ചികോന്തൻ പുറമേ വില്ലൻ
അയ്യോപാവം കോമൻ വീട്ടിൽ
അച്ചികോന്തൻ പുറമേ വില്ലൻ
അയ്യോപാവം കോമൻ വീട്ടിൽ
ഭയങ്കരൻ തലയിലെഴുത്തു തുടച്ചാൽ പോകുമോ
തിരുത്താനാകുമോ
അത് താനേ പോകുമോ
[ അച്ചികോന്തൻ...
നാലു നാളത്തെ നക്കാപ്പിച്ച മോഹിച്ച്
നാണത്തെ വെടിയരുതേ
കല്യാണത്തിൽ മാനത്തെ കളയരുതേ
നാലു നാളത്തെ നക്കാപ്പിച്ച മോഹിച്ച്
നാണത്തെ വെടിയരുതേ
കല്യാണത്തിൽ മാനത്തെ കളയരുതേ
ഇരുമനസൊരുമയോടലിയണമതിലൊരു പുണ്യം വേണം
ആയിരംകാലത്തെഅരിമണിചെടിയതു പൊന്നാകേണം
പ്രേമവും വേണ്ട ഇനി ലൗലറ്റർ വേണ്ട
ഒരു പോക്കുവെയിലിലാ ജോക്കും തീരും കണ്ണീരും വേണ്ട
ഒത്തൊരുമിച്ചു ഭരിക്കും ഭാര്യാ ഭർത്താക്കൻമാർ സിന്താബാദ്
[ അച്ചികോന്തൻ...
നാരിഭരിക്കണ വീട്ടിലിരിക്കും നായകനുള്ളതു വില്ലൻ വേഷം
നായക ഭരണം കൂടിപോയാൽ
ആയതുമൂലം വീടിനു ദോഷം
സ്നേഹം പങ്കിട്ട് തമ്മിൽ തമ്മിൽ മാനിച്ച്
ജീവിച്ചു തുടങ്ങേണം
സല്ലാപത്തിൻ പൂവനം തളിർക്കേണം
സ്നേഹം പങ്കിട്ട് തമ്മിൽ തമ്മിൽ മാനിച്ച്
ജീവിച്ചു തുടങ്ങേണം
സല്ലാപത്തിൻ പൂവനം തളിർക്കേണം
ഒരുവളെ ഒരുവനൊടൊരുമിപ്പിച്ചത്
സ്വർഗ്ഗത്താണെ
ഓരോന്നനുദിനമനുഭവമാണൊരു
തർക്കം വേണ്ടേ
ബീച്ചിലും പോണ്ട ഹേ ചാറ്റിങ്ങും വേണ്ട
തിരവന്നടിഞ്ഞപോൽ എല്ലാംതകരും
ജന്മം കളയണ്ട
ഒത്തൊരുമിച്ചു ഭരിക്കും ഭാര്യാ ഭർത്താക്കൻമാർ സിന്താബാദ്
[ അച്ചികോന്തൻ...
ഒത്തൊരുമിച്ചു ഭരിക്കും ഭാര്യാ ഭർത്താക്കൻമാർ സിന്താബാദ്
ഒത്തൊരുമിച്ചു ഭരിക്കും ഭാര്യാ ഭർത്താക്കൻമാർ സിന്താബാദ്