മിടുക്കത്തി കുറുമ്പി
മിടുക്കത്തി കുറുമ്പീ ഞാനിന്നു നിന്റെ
അടുക്കള ചങ്ങാതി
എടുക്കാം ചുടുക്കനെ ബെഡ് കോഫീ
ഇഡ്ഡലി കുട്ടുകം അടുപ്പത്ത് കേറ്റി
റെഡിമണി ബ്രേക്ഫാസ്റ്റ്
അരയ്ക്കാം ഇടിവെട്ടു ചമ്മന്തി
കൊഞ്ചും കോഴിയെത്തും
മെല്ലെ ഉടുപ്പഴിക്കും
ഹായ് ലഞ്ചിനിന്നു ചിക്കൻഫ്രൈ
എന്റെ തങ്കമല്ലേ ഒന്നു കുളിച്ചൊരുങ്ങ്
ആ പുഞ്ചിരിക്കു ചായമിട്
[ മിടുക്കത്തി....
സുഖം സുഖം നിൻ വരുതിയിലെന്നും അരങ്ങത് കഴിഞ്ഞിടുമ്പോൾ
ജയം ജയം നിൻ ചങ്ങലയിൽ ഞാൻ
തലകുത്തിമറിഞ്ഞിടുമ്പോൾ
സംഹാര കൂട്ടിൽ കാന്താരിയായ് നീ
സന്തോഷം നെരെടിവെച്ചു കല്ലുപ്പായ് സല്ലാപരുചിയണച്ചു
കറിവേപ്പിലയായ് കഴിയാം ഞാനെന്റെ
കല്യാണി കളവാണീ
നിനക്കായ് കൈകൊട്ടി കളിയാടാം
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
[ മിടുക്കത്തി....
രസം രസം നിൻ കടമിഴിയാലീ
കടുകൊന്നു വറത്തിടുമ്പോൾ
വരാം വരാം ഈ പുലിയഴകൻ നീ
വിരലൊന്നു ഞൊടിച്ചിടുമ്പോൾ
കണ്ണാടി സാരി നന്നായിട്ടലക്കാം
വിണ്ണോരം വിരിച്ചുണക്കാം നിനക്കായ്
കന്നാലിപുര തുടയ്ക്കാം
കണ്ണല്ലേ പൊന്നല്ലേ ചക്കരമുത്തല്ലേ നീ
എന്നോട് പിണങ്ങരുതേ
ഉറങ്ങാൻ എന്നോട് പറയരുതേ
ചുണ കുട്ടനല്ലേ ഞാനിന്നും നിന്റെ
ഇണക്കിളി ചങ്ങാലി
പിണക്കം മറക്കണ പൂവാലി
ഒത്തിരി ഒത്തിരി വഴക്കിട്ടു നമ്മൾ
മൊഴിയണതെന്താണ്
ഒതുങ്ങി കഴിയണതെന്താണ്
നല്ല ചിണുങ്ങനല്ലേ ഞാനൊരുങ്ങി വരാം
നിന്റെ മുന്നിലിന്നു പൂന്തോട്ടം
എന്റെ കണ്ണനല്ലേ ഒന്ന് കാത്തിരിക്ക്
നിന്റെ മെയ്നിറച്ച് മണിമുത്തം
ചുണകുട്ടനല്ലേ ഞാനിന്നും നിന്റെ
ഇണക്കിളി ചങ്ങാലി
പിണക്കം മറക്കണ പൂവാലി
ഒത്തിരി ഒത്തിരി വഴക്കിട്ടു നമ്മൾ
മൊഴിയണതെന്താണ്
ഒതുങ്ങി കഴിയണതെന്താണ്
ഒതുങ്ങി കഴിയണതെന്താണ്