പത്തുപറ പൊന്ന്
പത്തുപറ പൊന്നളന്ന് തരാം
പന്തലിട്ട് മിന്നുകെട്ടാൻ വരാം
മുത്തുമണിമാളികയും തരാം
സപ്രമഞ്ച കട്ടിലിട്ട് തരാം
തങ്ക താലത്തിൽ നിനക്കായ് താമ്പൂലം ഞാൻ നേദിക്കാം
തിങ്കൾ പൂവും ഞാൻ ഇറുത്താ കൂന്തൽ കെട്ടിൽ ചൂടിക്കാം
ഒന്ന് വെച്ചാൽ പത്ത് കിട്ടും സുഖം
ഇന്ന് തൊട്ട് നമുക്കെന്നും വിരുന്നല്ലയോ
[ പത്തുപറ....
മൂവന്തി നേരത്ത് പാലാഴി തീരത്ത്
ആരാരും കാണാതെ കൊക്കുരുമ്മാം
കെട്ടിയ പെമ്പിള്ളേർ
മൂദേവി ആണേല്
കിട്ടിയ വണ്ടിയിൽ നാടുവിടാം
യുവരാജാവിനൊരു യുവറാണി
ഇവൾ മാലാഖ പോൽ വരവായി
ചക്കിന് വെച്ചത് കൊക്കിനു കൊണ്ടതിനൊപ്പമൊരക്കിടി പറ്റിയതാണേ
പാലുതരാമെന്നരികിലണഞ്ഞത്
പട്ടിലൊളിച്ചൊരു പൂതനയാണേ
അങ്കം കണ്ട് താളിംനളളി ആളുവിടമ്പമ്പോ
[ പത്തു പറ....
പൂകൊണ്ട് മൂടുമ്പോൾ
മേലാകെ രോമാഞ്ചം
രാവിന്റെ മെത്തയും പങ്കുവെക്കാം
വേണെങ്കിൽ ചക്കയി വേരിലും കായ്ക്കില്ലേ
വേനലിനപ്പുറം മാരിയില്ലേ
മധുമാസം മധിര പകരുകയായ്
മനമാകെ ലഹരി നുരയുകയായ്
പുഞ്ചിരികണ്ടു കറങ്ങി നടന്നിടനെഞ്ചുതകർന്നു മുടിഞ്ഞവനാണേ
പൂവിതളെന്നു പിടിച്ചു മണത്തത്
പൂതം നൽകിയ തീക്കനലാണേ
പറ്റിയതെല്ലാം പറ്റിയ പോഴന്
മറ്റൊരു വഴിയെന്ത്
[ പത്തു പറ.....