കാണാത്ത സ്വപ്നം

കാണാത്ത സ്വപ്നം ചേതോഹരം
കേൾക്കാത്ത ഗാനം പോലെ
മിഴിപൂവേ ഉറങ്ങൂ നീ
മഴ പ്രാവേ ഉറങ്ങൂ നീ
    [ കാണാത്ത സ്വപ്നം..
സ്നേഹിച്ചു തീരാത്ത രാവിൻ
പൂമെത്ത ഞാൻ നൽകിടാം
കാർകൂന്തൽ ചീകുന്ന കാറ്റായ്
കൈചേർത്തു ലാളിച്ചിടാം
ഒരു മഞ്ഞുതുള്ളിയായ് ഞാനാ ചുണ്ടിൽ വീണലിഞ്ഞിടാം
ഒരു കുഞ്ഞു തൂവലാപീലി കണ്ണിൽ
ഞാനുഴിഞ്ഞു വെക്കാം
പൂവേ ഉറങ്ങൂ നീ
മണി പൂവേ ഉറങ്ങൂ നീ
    [ കാണാത്ത സ്വപ്നം..
പാലൂറും തൂവെണ്ണിലാവിൽ
പൂമേനി ഞാൻ മൂടിടാം
പാദം തലോടുന്ന നേരം
പാട്ടിന്റെ താളം തരാം
തിരിതാഴ്ത്തി നിൽക്കയായ് താരം തോഴീ നീയുറങ്ങുവാൻ
മൊഴി താഴ്ത്തി നിൽക്കയായ് ഞാനും
നിൻ പ്രിയ മൗനഗാനമായി
പൂവേ ഉറങ്ങൂ നീ
മണി പൂവേ ഉറങ്ങൂ നീ
    [ കാണാത്ത സ്വപ്നം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kanatha swapnam