ഇന്നലെ പെയ്ത മഴത്തുള്ളികൾ - F
ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും
കണ്ണുനീര്‍ മുത്തുകളായിരുന്നു
മന്ദഹാസത്തിന്‍റെ മാരിവില്‍
ദുഃഖത്തിന്‍ മൂടുപടമായിരുന്നു
പാടിയ പൂങ്കുയില്‍ നീയായിരുന്നോ
(ഇന്നലെ...)
അസ്തമനത്തിന്‍ പടിക്കെട്ടില്‍
കുങ്കുമചെപ്പുകുടം വീണുടഞ്ഞൂ
അഷ്ടദിക്പാലകര്‍ ആഴിതന്‍-
നോവിന്‍റെ ആഴമറിഞ്ഞു പറഞ്ഞു
പുലരികള്‍ വീണ്ടും വരാതിരിക്കില്ല
ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും
ഇന്നലെ പെയ്ത...
വര്‍ഷമേഘങ്ങള്‍ പെയ്തൊഴിഞ്ഞാലെ വാസന്തകന്യകമാര്‍ വന്നു ചേരൂ
തപ്തനിശ്വാസത്തിന്‍ പൂവിതള്‍ വീണാലെ മന്ദഹാസത്തെ അറിയൂ
ഇരവിലും മുല്ല വിടരാതില്ലയോ
(ഇന്നലെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Innale peitha mazhathullikal - F
Additional Info
Year:
1999
ഗാനശാഖ: