പവിഴമുന്തിരി തളിർത്തു

പവിഴമുന്തിരി തളിര്‍ത്തുവല്ലോ 
പനിനീര്‍ മാതളം പൂത്തുവല്ലോ
പുലരിപൂമഞ്ഞിന്‍ -പനിനീര്‍
ത്തുള്ളിയില്‍ പുഞ്ചിരിച്ചല്ലോ 
(പവിഴമുന്തിരി...)

പൊന്നിളവെയിലിന്‍ പുടവയുടുത്ത
കുന്നിന്‍ താഴ്വരയില്‍
കുന്നിക്കുരുമണി വള്ളി പടര്‍ന്നൊരു പൊന്നിലഞ്ഞിച്ചോട്ടില്‍
സ്നേഹസംഗീതത്തിന്‍ ഗാനവുമായ് 
ഒരു ദേവകന്യക വന്നല്ലോ
പുലരിപൂമഞ്ഞിന്‍ -പനിനീര്‍
ത്തുള്ളിയില്‍ പുഞ്ചിരിച്ചല്ലോ 
പവിഴമുന്തിരി തളിര്‍ത്തുവല്ലോ 
പനിനീര്‍ മാതളം പൂത്തുവല്ലോ

ഇന്നലെ രാവിനു ചന്ദനം ചാര്‍ത്തിയ വെണ്ണിലാപ്പെണ്‍കൊടിയായ്
വിണ്ണില്‍ വളര്‍ത്തിയ കലമാൻകുഞ്ഞിനെ
കൊണ്ടുവന്നു തന്നു
മോഹസുമങ്ങൾതന്‍ മോതിരം മാറാന്‍
മധുമാസകാലമണഞ്ഞല്ലോ
(പവിഴമുന്തിരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pavizhamunthiri thalirthu

Additional Info

Year: 
1999

അനുബന്ധവർത്തമാനം