അദ്വൈതാമൃത മന്ത്രം
അദ്വൈതാമൃത മന്ത്രം ചൊല്ലി
അര്‍ക്കബിംബമുണര്‍ന്നു
ആദിമന്ത്ര ധ്വനികളുണര്‍ത്തി
ആദിമന്ത്ര ധ്വനികളുണര്‍ത്തി
പൂര്‍വ്വദിക്കു ചുവന്നു
പൂക്കള്‍ കണ്ണു തുറന്നു
(അദ്വൈതാമൃത...)
അന്ധതമസ്സിന്‍ അഗാധതയില്‍
ഉഷസ്സന്ധ്യ കൊളുത്തും വിളക്കുപോലെ
മന്ദമൊഴുകും മാനസനദിയില്‍
മൗനമുറങ്ങും മനസ്സിന്നിഴയില്‍
ഓംകാരം സ്പന്ദനമായി
ഓംകാരം സ്പന്ദനമായി
(അദ്വൈതാമൃത...)
"തത്വമസി എന്നു പുഴ പറയുന്നു
സത്യം അദ്വൈതമുഷസ്സും ഒഴിയുന്നു
മര്‍ത്ത്യനു മാത്രം മനസ്സിലാകുന്നില്ല
ഒക്കെയും ഒന്നിനും ബ്രഹ്മമെന്നും"
നിത്യതപസ്സിന്‍ നിശ്ശബ്ദതയില്‍
വിശ്വം ഉറങ്ങിക്കിടന്ന നേരം
പ്രളയജലത്തില്‍ പ്രണവസ്വരങ്ങള്‍
അരയാലിലയായ് ഒഴുകി നടന്നു
ആദിത്യന്‍ പുഞ്ചിരി തൂകി
ആദ്യത്തെ പുലരി വിടര്‍ന്നു
(അദ്വൈതാമൃത...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Adwaithamrutha manthram
Additional Info
Year:
1999
ഗാനശാഖ: