മനസ്സിൻ തളിർമരത്തിൻ
Music:
Lyricist:
Singer:
Film/album:
മനസ്സിൻ തളിർമരത്തിൻ ചില്ലയിൽ
കനവു കുരുവികൾ ചേക്കേറിയോ
തുടുത്ത അന്തിവിണ്ണിന്റെ കോവിലിൽ
വിളക്കിൻ തിരികളേഴും ആളിയോ
പാൽനിലാവിൻ കായലിൽ
പൂങ്കിനാവിൻ തോണിയിൽ
താഴെ ആമ്പൽ പൂവിറുക്കാൻ
പോയ് വരാം വരാം
(മനസ്സിൻ...)
പുഴയുടെ മാറിൽ പൂന്തുകിലായി
നിറനിലാവ്
ഇരുകരയാകെ പൂത്തു വിരിഞ്ഞൂ
കുടമുല്ലകൾ
ചിലങ്കയണിഞ്ഞ മണിക്കാറ്റേ പൂങ്കാറ്റേ
കുടന്ന നിറയെ മലർത്തേനായ് നീ വാ
കിളിപാടും മലമേട്ടിൽ
മോഹം കൊണ്ടൊരു കുടിൽ തീർക്കാം
താഴെയാമ്പൽ പൂവിറുക്കാൻ
പോയ് വരാം വരാം
(മനസ്സിൻ...)
മിഴികളിൽ മോഹം കരിമഷിയെഴുതും
നിമിഷങ്ങളിൽ
കവിതകൾ കാറ്റ് കടം ചോദിച്ചെൻ
അരികിൽ വന്നൂ
കുളിരിൽ കുതിരും പുലർമഞ്ഞിൽ
തൂമഞ്ഞിൽ
വിടർന്ന മലരിൻ മണിത്തേരിൽ നീ വാ
തിരുമുന്നിൽ ഇവളേകാം
സ്വപ്നം കൊണ്ടു തുലാഭാരം
താഴെ ആമ്പൽ പൂവിറുക്കാൻ
പോയ് വരാം വരാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manassin thalirmarathin
Additional Info
Year:
1999
ഗാനശാഖ: