ആലിലക്കണ്ണാ നിന്റെ - F

ആലിലക്കണ്ണാ നിന്റെ 
മുരളിക കേള്‍ക്കുമ്പോള്‍
എൻമനസ്സിൽ പാട്ടുണരും 
ആയിരം കനവുണരും
ഉയിരിൻ ‍വേദിയില് 
സ്വരകന്യകമാര്‍നടമാടും 
(ആലിലക്കണ്ണാ...)

വഴിയമ്പലത്തില്‍ വഴിതെറ്റിവന്നൂ ഞാനൊരുവാനമ്പാടി 
ഒരുചാൺ‌വയറിനു ഉൾത്തുടിതാളത്തില്‍
കണ്ണീര്‍പ്പാട്ടുകള്‍ പാടാം ഞാന്‍ 
(ആലിലക്കണ്ണാ...)

വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നോരീണം പാടി 
സുന്ദരരാഗത്തിന്‍ സിന്ദൂരകിരണങ്ങൾ
കുരുടന്നു കൈവടിയായി 
(ആലിലക്കണ്ണാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalila kanna ninte - F

Additional Info

Year: 
1999

അനുബന്ധവർത്തമാനം