തിളക്കം വെച്ച

ഓ..ഓ..ഓ...ഓ.....

തിളക്കം വെച്ച മിഴിയാൽ മണിവിളക്കു കാട്ടണ കണ്ണാളേ
പതക്കമിട്ട ചിരിയാൽ എന്റെ മനസ്സിളക്കിയ പെണ്ണാളേ
വാനിലെ കനകത്തിങ്കൾ വളർത്തുന്ന മാനല്ലേ
വാനിലാ പുഴയോരം നീ തനിച്ചുള്ള നാളല്ലേ
മിടുക്കി നിന്നെ കാണാൻ .. ഇതാ ഇതാ

മദനവനികയിലിളവിടും അലരിതൾ ഇളകിയ
കനവുകളിളകിയ പ്രേമക്കുറിമാനം
മിടുക്കി നിന്നെ കാണാൻ ഇനി ഇനി വൈകല്ലേ നീ അരികെ വരാൻ
പ്രണയവതിയായ് അനുമതിയുമായ്
മൊഴിച്ചിലങ്ക കിലുകിലെ കിലുക്കി കൊണ്ടിതിലേ വരൂ
ഒന്നിതിലേ വരൂ ഒന്നിതിലേ വരൂ ആ...ആ..
(തിളക്കം വെച്ച...)

തുടുപ്പുള്ള ചൂണ്ടത്തെ ചുവപ്പിനെ മോഹിച്ചു
അന്തിയായാലണയും മേഘം ഓ..
പല കാലമെന്റെ നിറമെഴുമൊരു നിഴലാക്കി നീ
നിഴലാക്കി നീ..അറിയാത്ത പോൽ അകലുവതൊരു പതിവാക്കി നീ
ഇനിയിവനവളുടെ പിറകെയൊരണിമുകിൽ പോൽ അനുദിനം അലയുവാൻ
(തിളക്കം വെച്ച...)

കരൾക്കൂട്ടിലെ കാണാ കിളിത്തത്ത ചോദിക്കും
ഇണയാവാൻ വരില്ലേ തോഴീ
പറയാതെ എന്റെ മനമറിയുവതിനി എന്നു നീ ..ഇനി എന്നു നീ
ഒരു വാക്കിനും മറുപടി പറയില്ലയെങ്കിൽ
കനിയണമൊരു മെഴുതിരി സ്വയമെരിയതു പോൽ നിറയവേ
മുഴുകി ഞാൻ

(തിളക്കം വെച്ച...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thilakkam vecha

Additional Info

Year: 
2011

അനുബന്ധവർത്തമാനം