വെൺതീരത്ത്
ഓ..ഓ..ഓ..
വെൺതീരത്ത് മഞ്ഞണിയും മന്ദാരങ്ങൾ
നെഞ്ചോരത്ത് തേൻ കിനിയും കിന്നാരങ്ങൾ
പൂമാനത്ത് രാവണയും ഈ നേരത്ത്
നിൻ ചാരത്ത് വീണലിയും എൻ നാണങ്ങൾ
മഴ മിന്നലേ മലയുടേ മേലേ മിന്നി വാ ഇതിലേ
നറു തെന്നലേ തോരാരാഗം പാടുമോ പതിയേ
കുറുകുഴലായ് മനസ്സുണരുകയായ്
കരളിനു തുണയായ് ഓ..കനവു തരൂ ഓ..ഓ..
(വെൺതീരത്ത്..)
കുളിരല പൊതിയുകയായ് കാണാ താഴ്വാരം
നഖപടമെഴുതുകയായ് നീയെൻ നെഞ്ചോരം
കയ്യെത്താ കൊമ്പത്തെ കന്നിപ്പൂവേ
കയ്യെത്താ ചുണ്ടത്തെ ചെല്ലത്താരം
കൊതി കൊണ്ടൊരു വണ്ടിനുഎന്തൊരു ഉന്മാദം ഓ..
കളിയാടണ വണ്ടിനിതെന്തൊരു സംഗീതം ഓ..വൗ വൗ ഓ..
മനസുകൾ മൊഴിയുകയായ് തീരം പൂമങ്ങൾ
മിഴിമുന നീർത്തുകയായ് മായാ മഞ്ചങ്ങൾ
പായാരം ചൊല്ലാതെ പൂവൽ കാറ്റേ
ഒറ്റയ്ക്കീ മുറ്റത്തേ എത്തൂ വേഗം
തിരി താഴ്ത്തിയ ചിമ്മിനി പോലിനി ഈ നേരം ഓ
കുളിരമ്പിളീ എന്തിനു മാഞ്ഞതു വിണ്ണോരം വൗ ഹവ്വാ വൗ വൗ...
(വെൺതീരത്ത്..)