ശാരോണിൻ ഗീതം

ശാരോണിൻ ഗീതം പാടും പൂങ്കുയിലേ
പോരാമോ ഇതു വഴിയേ
സീയോൻ താഴ്‌വാരത്തെ ലില്ലിപ്പൂ ചൊരിയും നറുതേൻ
ചേരും പാട്ടിൻ ശീലും കൊണ്ടേ പോരുമോ
പനിനീർപ്പൂ തുന്നിത്തീർക്കും പന്തലിൽ
ഇനി ഞങ്ങൾ ഒന്നായ് തീരും വീഥിയിൽ
കുളിരേകാൻ വാ ശ്രുതി മീട്ടാൻ വാ അഴകോലുമോമൽ കിന്നരി മീട്ടാൻ വാ
(ശാരോണിൻ ഗീതം......)

മണ്ണിൽ നമ്മൾ ഇന്നൊന്നായ് തീരും രംഗം കണ്ടു മോദരായ്
വിണ്ണിൽ നിന്നും തൂമന്നാ പൊഴിക്കുന്നു മണിമേഘ രാജികൾ
സന്തോഷത്തിൻ തിരുപ്പിറവിയറിയിക്കും താരകൾ
പിന്നിൽ നീളെ മിന്നുന്ന മെഴുതിരികളുമേന്തി നിൽക്കയായ്
ഉള്ളങ്ങൾ തമ്മിൽ സ്നേഹം കൊണ്ടു ചേർത്തിതാ
ഈ വീടിനുള്ളിൽ സ്വർഗ്ഗം പണി തീർപ്പു നാം
കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ
(ശാരോണിൻ ഗീതം......)

ഓമൽക്കൈയ്യിൽ തളിരിണിയുമൊലിവില കൊമ്പുമായ്
പുണ്യം തേടി ഒന്നായി ചേരാം ഒരുപിടി ഞായറാഴ്ചകൾ
നേദിച്ചിടാം തിരുക്കുടുംബ സ്തുതികളും പാട്ടുമായ്
കാരുണ്യത്താൽ ഈ വാഴ്വിൽ നീളെ തുടരണം ഈ സമാഗമം
ഈ സൗഭാഗ്യങ്ങൾ എന്നും പുലർന്നീടണം
ഈ മുറ്റത്തെങ്ങും മോദം കളിയാടണം
കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ
(ശാരോണിൻ ഗീതം......)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saronin geetham

Additional Info

Year: 
2011

അനുബന്ധവർത്തമാനം