എവിടെ നിൻ ദൈവാംശം

എവിടെ നിൻ ദൈവാംശം 
എവിടെ നിൻ ശ്രീലോകം
ഓർമ്മയായ് സ്നേഹമന്ത്രം
കനിവാർന്നനിൻ പ്രിയമാനസം
കളിവീണപോൽ മൂകമായി
തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം
തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം
എവിടെ നിൻ ദൈവാംശം 
എവിടെ നിൻ ശ്രീലോകം
ഓർമ്മയായ് സ്നേഹമന്ത്രം

വ്യാമോഹമായി മനസ്സിന്റെ മന്ത്രം 
ഹൃദയം വെറും യന്ത്രമായി
അറിയുന്നുവോ നീ നിനക്കുള്ളതെല്ലാം
കാലങ്ങൾതൻ ശില്പജാലം
ഇനിയെന്തിനീ രോദനം 
ഇനിയെന്തിനീ മർമ്മരം 
പോകയായ് പോകയായ്
സ്നേഹസന്ധ്യാ 
പെയ്തുപോയ് സാന്ദ്രമാം
ബാഷ്പധാരാ ഹൃദയധാര
എവിടെ നിൻ ദൈവാംശം 
എവിടെ നിൻ ശ്രീലോകം
ഓർമ്മയായ് സ്നേഹമന്ത്രം

പാടുന്നുവല്ലോ തളിർക്കുന്ന മോഹം
കദനം ശിരോലേഖനം
ശോകാന്തരാഗം തുളുമ്പുന്ന മൗനം
വെറുതേ വിതുമ്പുന്നിതാ
ഇനിയെന്തിനീ മധുകണം
ഇനിയെന്തിനീ സ്വരലയം
യാത്രയായ് യാത്രയായ് മാർഗ്ഗദീപം 
മൂകമാം മന്ത്രമീ സ്വർഗ്ഗവീണാ ഉദയവീണ

എവിടെ നിൻ ദൈവാംശം 
എവിടെ നിൻ ശ്രീലോകം
ഓർമ്മയായ് സ്നേഹമന്ത്രം
കനിവാർന്നനിൻ പ്രിയമാനസം
കളിവീണപോൽ മൂകമായി
തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം
തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം
എവിടെ നിൻ ദൈവാംശം 
എവിടെ നിൻ ശ്രീലോകം
ഓർമ്മയായ് സ്നേഹമന്ത്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Evide nin daivamsam