കൃഷ്ണകുമാർ ഇ കെ
കൃഷ്ണകുമാർ ഇ കെ - തബല വിദ്വാൻ. തബലയോടൊപ്പം തന്നെ സാക്സോ ഫോണിലും ഓടക്കുഴലിലും തന്റെ കഴിവ് തെളിയിച്ച വ്യക്തി.
മോഹൻ സിതാരയുടെ മുഖചിത്രം എന്ന സിനിമയിലെ പാട്ടുകൾക്ക് തബല വായിച്ചുകൊണ്ടാണ് കൃഷ്ണകുമാർ സിനിമാഗാനരംഗത്തേക്ക് വരുന്നത്. ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കിയിലെ തുടങ്ങി നിരവധി പാട്ടുകളുടെ പിന്നണിയിലും ഇദ്ദേഹം ഉണ്ടായിരുന്നു. വിദ്യാധരൻ മാഷിൻറെ ആൽബങ്ങളിൽ ആയിരുന്നു കൂടുതലും പ്രവർത്തിച്ചിരുന്നത്. വചനം, ഞാൻ കോടീശ്വരൻ, ചമയം കന്മദം സൂത്രധാരൻ കാണാക്കണ്മണി വെറുതെ ഒരു ഭാര്യ തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലെ ഗാനങ്ങൾക്ക് തബല വായിച്ചതും കൃഷ്ണകുമാർ ആയിരുന്നു . ഏകലവ്യൻ എന്ന സിനിമയിൽ രാജാമണിയുടെ സംഗീതത്തിൽ പിറന്ന നന്ദകിശോരാ ഹരേ, രാത്രിലില്ലികൾ പൂത്തപോൽ, ശ്യാമമൂക വിപഞ്ചികേ എന്നീ ഗാനങ്ങൾ എടുത്തു പറയേണ്ടവയാണ് .
തൃശ്ശൂർ സ്വദേശിയാണ് കൃഷ്ണകുമാർ .