രാത്രിലില്ലികൾ പൂത്ത പോൽ

രാത്രിലില്ലികൾ പൂത്തപോൽ
ഒരുമാത്രയീ മിഴി മിന്നിയോ
നെഞ്ചിലെ കുളിർവല്ലിയിൽ
കണിമഞ്ഞു മൈനകൾ മൂളിയോ
(രാത്രിലില്ലികൾ...)

നേർത്ത ചില്ലു നിലാവുപോൽ ഒഴുകിവന്നു നിൻ
ലോലജാലകവാതിൽ മെല്ലെ തഴുകി നിൽക്കവേ (2)
കാത്തിരുന്നു തുടുക്കുമെൻ പാട്ടിലാരുടെ സൗരഭം
പ്രേമശീതളഭാവം ശ്യാമമോഹനരാഗം
(രാത്രിലില്ലികൾ...)

മാറുരുമ്മിയുറങ്ങുവാൻ  മനസ്സു പങ്കിടാൻ
ആർദ്രചന്ദനമണിയുമുള്ളിൽ കൊതി തുളുമ്പവേ (2)
കാതിലേതൊരു സാന്ത്വനം സ്നേഹമന്ത്ര നിമന്ത്രണം
ഇനിയുമെന്റെ കിനാവേ മിഴികൾ ചിമ്മിയുറങ്ങിയോ
(രാത്രിലില്ലികൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Raathrilillikal poothapol

Additional Info

അനുബന്ധവർത്തമാനം