നന്ദകിശോരാ ഹരേ
Music:
Lyricist:
Singer:
Raaga:
Film/album:
നന്ദകിശോരാ ഹരേ മാധവാ
നീയാണെന്നഭയം
തിരുമെയ്യണിയും ശ്രീ തിലകങ്ങളിൽ
വര ഗോരോചനമാവാം ഞാൻ നിൻ
പ്രിയ സങ്കീർത്തനമാവാം
ഓം ജയ ജയ ശൌരേ ഹരി
ഓം ജയ ജയ ഭഗവാൻ ! (2) ( നന്ദ..)
തരളിതമാമെൻ കരളൊരു യമുനാ
നദിയായ്പാടുന്നു നിന്നേ തേടുന്നു(2)
വനമലർമാലീ അറിയുന്നോ
ഓം ജയ ജയ ശൌരേ ഹരി
ഓം ജയ ജയ ഭഗവാൻ..(2)
കണ്ണീർപൂക്കും കാട്ടുകടമ്പായ്
കാതര ജന്മം നിന്നുരുകുന്നു ( നന്ദ...)
ചിന്മയ ഭാവം തിരു മുരളികയിൽ
ചേർക്കും ശ്രീരാഗം
നീയാം ഓംകാരം ( ചിന്മയ..)
ഹൃദയ പരാഗം ചാർത്തുമ്പോൾ
ഓം ജയ ജയ ശൌരേ ഹരി
ഓം ജയ ജയ ഭഗവാൻ (2)
ഉള്ളിൽ പൂക്കും ലഹരിയിലേതോ
കയ്പോ മധുവോ നിർവൃതിയോ ( നന്ദ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Nanda kishora