ശ്യാമമൂക വിപഞ്ചികേ

ശ്യാമമൂക വിപഞ്ചികേ നിന്‍ 
ലോലതന്തിയുലഞ്ഞുവോ
മാഞ്ഞുപോയ വസന്തരാഗം 
വീണ്ടുമുള്ളില്‍ വിതുമ്പിയോ

(ശ്യാമമൂക വിപഞ്ചികേ)

പാതി പെയ്തൊഴിയാതെയെന്‍ 
മിഴിയില്‍ വിങ്ങുമീ
നോവുപൂക്കളിലൊന്നു ഞാന്‍ നിന്‍ 
കാല്‍ക്കല്‍ വീഴ്ത്തവേ    (2)
ആളുമെന്നിടനെഞ്ചിലെ 
നാളമൂതിയണയ്ക്കവേ 
പൊലിയുമെന്‍റെ കിനാവേ 
തിരിയെരിഞ്ഞുണരില്ലയോ

(ശ്യാമമൂക വിപഞ്ചികേ)

ചേര്‍ന്നിരുന്നിളവേല്‍ക്കുവാന്‍
ചിറകുരുമ്മുവാന്‍
മഞ്ഞു പൂത്തൊരു കുഞ്ഞു
ചില്ലയിലൊന്നുചേരവേ (2)
ഏതു ശാപമുതിര്‍ന്നൊരീ 
സൂര്യതാപമെരിഞ്ഞുവോ
കരിയുമെന്‍റെ കിനാവേ 
കതിരണിഞ്ഞുണരില്ലയോ

(ശ്യാമമൂക വിപഞ്ചികേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shyamamooka vipanchike

Additional Info

അനുബന്ധവർത്തമാനം