പീലിക്കമ്മലണിഞ്ഞവളെ
പീലികമ്മലണിഞ്ഞവളെ
നീലകണ്ണെഴുത്
വാലിട്ടുലയും
കൂന്തൽചുരുളിൻ വാകപൂചൂട്
ചന്ദനവട്ട പൊട്ടിടുവാൻ
ചന്തമിണങ്ങും ചാന്തുണ്ടേ
പണ്ടമൊരുക്കാൻ
കാക്കപൊന്നുണ്ടേ
[ പീലികമ്മലണി....
അമ്പലമുറ്റത്തേതോ
ചെമ്പകമൊട്ടിൻ കൂട്ടിൽ
അന്തിമിനുങ്ങും കാറ്റിൻ
തമ്പുരുനാദം കേൾക്കാം
ചെണ്ടയുടുക്കും ശംഖ്
കാവിൽ കേൾക്കാം
തൊഴുതു മടങ്ങും നിന്നെ
ഭഗവതിയായെൻ നെഞ്ചിൻ
നടയിലിരുത്തി പൊന്നും
മിന്നും ചാർത്താം
[ പീലികമ്മലണി...
കന്നിനിലാവത്തേതോ
കാട്ടുകടമ്പിൻ ചോട്ടിൽ
കുത്തുവിളക്കിൽ മിന്നി
പുത്തൻ കൈത്തിരിനാളം
ഓട്ടു വിളക്കായുളളിൽ
നീയും മിന്നി
നിഴലുവിരിക്കും പായിൽ
കുളിരു പുതയ്ക്കും നമ്മിൽ
പുലരി ചുരത്തും മഞ്ഞോ
തണ്ണീർ കാറ്റോ
[ പീലികമ്മലണി...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Peelikammalaninjavale
Additional Info
Year:
1997
ഗാനശാഖ: