കുങ്കുമം ചാർത്തുമെൻ
കുങ്കുമം ചാർത്തുമെൻ
മനസ്സിലെ മഞ്ഞുഷസന്ധ്യയിൽ
പൂമരഛായയിൽ കുറുകിയ
പൊൻവെയിൽ പ്രാവു നീ
സ്വർണ്ണത്തൂവലിൽ...
കസവുകര തുന്നുവാൻ
വർണ്ണച്ചുണ്ടിലെ...
പവിഴമൊഴി കേൾക്കുവാൻ
ഞാൻ നിന്റെ ഇടനെഞ്ചിൽ
ഇളവേൽക്കവേ..
(കുങ്കുമം...)
മിന്നും പൊന്നിൻ പുടവകൾ
ചൂടിയെത്തുമ്പോൾ
തിങ്കൾ തെല്ലിൻ തൊടുകുറി ചാർത്തിയെത്തുമ്പോൾ
ആരുംചൊല്ലാപരിഭവമെന്തു
ചൊല്ലേണ്ടൂ
അല്ലിച്ചുണ്ടിൽ തുരുതുരെ
ഉമ്മ നൽകേണ്ടൂ
വാലിട്ടെഴുതുമീ കണ്ണിലഴകിനു
പീലിച്ചിറകു തരാം
കാലിൽ തളകളും ആർദ്രജതികളും
ഒന്നായ് കൊണ്ടുവരാം
ശ്രീരാഗവരമോടെ വരവേറ്റിടാം
(കുങ്കുമം...)
മായും മഞ്ഞിൻ കണികകൾ കോർത്തുവയ്ക്കാം ഞാൻ
മായക്കൂടിൻ കുനുകിളി
വാതിൽ ചാരാം ഞാൻ
താനേ മിന്നും നറുതിരി
ദീപമാകാം ഞാൻ
താളംതേടും ശുഭലയ-
വീണയാകാം ഞാൻ
വർണ്ണച്ചിറകുമായ് വാനിലേറുമീ
മഞ്ഞക്കിളി മനസ്സാം
പൂപ്പൊന്നരുവികൾ പാടിയൊഴുകു-
മൊരോമൽ തളയണിയാം
മംഗല്യമണിനൂലും കൊണ്ടേ വരാം
(കുങ്കുമം...)