രാക്കൂടുതട്ടി തകർത്ത്

രാക്കൂടുതട്ടി തകർത്തോടുന്ന പുലികളും
ഭൂപ്പാടു പേടിച്ചൊളിച്ചോടുന്നൊരെലികളും
കിനാവു തുന്നി കുരുക്കിട്ടൊരീ 
കെണിയിൽ വീണും
സ്വയം തീർക്കുമീ കൊലച്ചോറിനാൽ സദ്യയുണ്ടും
വെറുതേ വെറുതേ ഇരുളിൻ പൊരുളായ്
നരനദികൾ പിടയും ഇവിടെ വിധിയിതരുളിയ
ശനിശാപ ജന്മദോഷം
രാക്കൂടുതട്ടി തകർത്തോടുന്ന പുലികളും
ഭൂപ്പാടു പേടിച്ചൊളിച്ചോടുന്നൊരെലികളും

ആളുന്ന തീക്കളി തകൃതി തേടുന്ന ചടുലമൃദുല ശലഭം
മോഹിച്ചു പാറി വന്നെനെത്തിയീ
നോവിൻ ചിറകുതിരയുമഭയം
ഒരു കിനാവിന്റെ തടവിലാളുന്നു താലങ്ങൾ
മഴനിലാവിന്റെ കുളിരിലാളുന്നു ജാലങ്ങൾ
വിരുന്നിനും കുരുന്നിനും ഉണർവ്വിനും ഉറക്കിനും
ഒരു തരി സ്വപ്നം പതിച്ചു കാട്ടി
കൊതിച്ചുനീട്ടി തിരിച്ചു പോയ്
(രാക്കൂടുതട്ടി...)

കാട്ടിന്റെ കൂട്ടിലെ പറവയായ് പാറി
അലസമലസം ഉണരാം
ദാഹിച്ച പാനപാത്രങ്ങളിൽ ജന്മ ദുരിതവ്യഥകൾ നുരയാം
ഒരു കിനാവിന്റെ കതിരുനീട്ടുന്നു യാമങ്ങൾ
നിധികൾ കാക്കുന്നൊരുലകമാകുന്നു
മോഹങ്ങൾ
മദിക്കുമീ തമസ്സുകൾ മരിച്ചൊരീ മനസ്സുകൾ
ഒരു തരി വർണ്ണം തുറന്നുകാട്ടി പകർന്നു നീട്ടി പൊലിഞ്ഞുപോയ്
(രാക്കൂടുതട്ടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raakkoodu thatti

Additional Info

Year: 
1997

അനുബന്ധവർത്തമാനം