എരികനലായ് സ്വയം
എരികനലായ് സ്വയം ആളിയും
മഴമുകിലായ് കുളിർ തൂകിയും
ഒരു ചിറകിൽ ശുഭരാഗമായ്
മറുചിറകിൽ ലയശോകമായ്
വ്യഥയുടെ ചുടുവേനൽ കിനാക്കളേ
പറന്നു വാ
എരികനലായ് സ്വയം ആളിയും
മഴമുകിലായ് കുളിർ തൂകിയും
കുളിർക്കാറ്റായ് വന്നു നീയും
മുളമുരളീനാളിയിൽ
സ്വയമുരുകും നൊമ്പരം
എരിവേനൽച്ചില്ലതോറും
ഇതളണിയും പൂക്കളിൽ
മഴയരുളും സാന്ത്വനം
ഇരുളുന്ന രാവുകൾ നീട്ടും
പുകയുന്ന കൈത്തിരിനാളമായ്
ഒഴിയുമീ പാതയിലാരോ
ഇടയുന്ന കാലടിനാദമായ്
നാമെന്നും കൈമാറി
കണ്ണീർക്കിനാക്കൾ
എരികനലായ് സ്വയം ആളിയും
മഴമുകിലായ് കുളിർ തൂകിയും
ഒരു പീലിത്തൂവൽപോലെ
തളർന്നുറങ്ങും രാത്രിയിൽ
മിഴിനിറയും ഗദ്ഗദം
താരാട്ടിൻ താളമായി
തരളിതമാം പുണ്യമായ്
തനുവണിയും സൗഹൃദം
മൊഴിയുമീ വാക്കുകളെല്ലാം
കൊഴിയുന്ന പൂവുകളല്ലോ
അഴകുന്ന കൈവിരലെല്ലാം
തളരുന്ന ഭാവുകമല്ലോ
നാമെല്ലാം കൈമാറി
കണ്ണീർ നിലാപ്പൂ
എരികനലായ് സ്വയം ആളിയും
മഴമുകിലായ് കുളിർ തൂകിയും
ഒരു ചിറകിൽ ശുഭരാഗമായ്
മറുചിറകിൽ ലയശോകമായ്
വ്യഥയുടെ ചുടുവേനൽ കിനാക്കളേ
പറന്നു വാ ലലാലലാലലാ...