വിട പറയുകയാണെൻ ജന്മം - M

വിട പറയുകയാണെൻ ജന്മം
ചുടുകണ്ണീർക്കടലലയിൽ
വിധി പറയും നേരമണഞ്ഞൂ
ഇനി യാത്രാമൊഴി മാത്രം
നീ മാപ്പു നൽകുകില്ലേ...
അരുതേയെന്നോടിനിയും
പരിഭവമരുതേ
ഇതാണെൻ യോഗം
(വിട...)

എൻ പ്രിയൻ കേഴുമീ ശോകരാത്രിയിൽ
സാന്ത്വനം നൽകുമോ സ്നേഹലോലുപേ
നീയെന്റെ വിണ്ണിലെ ചന്ദ്രോദയം
ഇതാണെൻ യോഗം
(വിട...)

ആശകൾ മായുമെൻ ദീനസന്ധ്യയിൽ
ആതിരാപ്പൂവുപോൽ നീ വാഴണം
എന്നാത്മനാഥനെ കയ്യേൽക്കണം
അരുതേയെന്നോടിനിയും
പരിഭവമരുതേ
(വിട...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vida Parayukayaanen Janmam - M

Additional Info

Year: 
1996

അനുബന്ധവർത്തമാനം