പട്ടണവിളയാട്ടം

പട്ടണവിളയാട്ടം കാട്ടീടാം
കുത്തണതിരനോട്ടം നോക്കീടാം
കോത്തിരിയുടെ നാത്തിരിയുടെ 
നാക്കിലയുടെ പൂക്കിലയുടെ നാട്ടില്‍ നിന്നൊരു പട്ടണത്തിലെ വീട്ടിലെത്തിയ പെണ്‍കിളിയൊരു പുതുമകളണിയണ 
തരുണികള്‍ മേടയിലാടുന്ന 
താളങ്ങളറിയുമോ
പട്ടണവിളയാട്ടം കാട്ടീടാം
കുത്തണതിരനോട്ടം നോക്കീടാം

നാടന്‍പെണ്ണിന്റെ കൈകളില്‍ 
കട്ടിപ്പൊന്നിന്റെ ചങ്ങല
ഓ കെട്ടിയ പയ്യനു കാവലിരിക്കാന്‍ 
ദേ വന്നെത്തുന്ന പാറവുകാരേ
(കോത്തിരിയുടെ...)

കൈത്തിരിയേന്തുന്ന പെണ്ണു ഞാൻ
വീട്ടില്‍ പിറന്നൊരു കണ്മണി
ഹോ ഞാനൊന്നാടുമ്പോള്‍ 
മേളം കൊടുക്കാന്‍
ഞാനിതുപാടുമ്പോള്‍ താളംപിടിക്കാന്‍
പട്ടണത്തിലെ രാത്തെരുവിലെ 
ആട്ടക്കാരിക്കും ആട്ടക്കാരനും 
കൂട്ടക്കാരനും കൂത്തുകാരനും 
കൊട്ടുകാരനും കുഴലുകാരനും 
അടവുകള്‍ അറുപതും ഇരുകരം
ഒത്തുപിടിച്ചാലും തട്ടിത്തടഞ്ഞു പോകും 
(പട്ടണവിളയാട്ടം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pattanavilayattam

Additional Info

Year: 
1996

അനുബന്ധവർത്തമാനം