അമ്പലനടകൾ പൂവണിഞ്ഞൂ

അമ്പലനടകൾ പൂവണിഞ്ഞൂ
പൊൻപണമിന്നെൻ കൈ നിറഞ്ഞൂ
വിഷുക്കണിക്കൊന്നപ്പൂങ്കാവിൽ

കളിവിളയാടീ മേടമാസം
കോലമണിഞ്ഞൂ നാലകങ്ങൾ
കല്യാണമേളമുയർന്നേ ഹോയ്...

താലിയെവിടെ തട്ടാരേ
പൂവിളിയെവിടെ കുയിലമ്മേ
എന്റെ കിനാവിലെ മംഗല 
സംക്രമ സൂര്യോദയമായീ
ഇന്നെൻ കാമനയുണരുകയായ്
നിറപറ നിറയുകയായ് തറവാ-
ടൊരുങ്ങി നിൽക്കുകയായ്

അമ്പലനടകൾ പൂവണിഞ്ഞൂ
പൊൻപണമിന്നെൻ കൈ നിറഞ്ഞൂ
വിഷുക്കണിക്കൊന്നപ്പൂങ്കാവിൽ

ചന്ദനവും സിന്ദൂരക്കുറിയും
മെയ്യിലാലോലപ്പൂന്തുകിൽച്ചേലും
ചന്ദനവും സിന്ദൂരക്കുറിയും
മെയ്യിലാലോലപ്പൂന്തുകിൽച്ചേലും
അമ്പാരിയാനകൾ ആർപ്പും
തേരിൽ വന്നുപോയ് കല്യാണരാമൻ
മംഗല്യപ്പെൺകൊടിയെക്കാണാൻ അവനെത്തുമ്പോൾ
ഇവിടം സ്വർഗപ്പൂങ്കാവ് ഹരി-
ചന്ദനവും സിന്ദൂരക്കുറിയും
മെയ്യിലാലോലപ്പൂന്തുകിൽച്ചേലും

അമ്പലനടകൾ പൂവണിഞ്ഞൂ
പൊൻപണമിന്നെൻ കൈ നിറഞ്ഞൂ
വിഷുക്കണിക്കൊന്നപ്പൂങ്കാവിൽ

തുമ്പിക്കരമതിൽ മോദകമേന്തും
ഉണ്ണിഗണപതി ശരണം
തധിതകധിണതോം ധിതകധിണതോം
തധിതകധിണതോം ധിതകധിണതോം 
തകധിണതോം  തകജം തകജം

അണ്ഡചരാചരമാകെയുണർത്തും
ദേവീ ഭഗവതി ശരണം
സാനിപനി നിപമപ

പമഗരി

സനിസരിസ സനിസരിസ  സരിസ

ഗുരുപവനപുരം തന്നിൽ വിളങ്ങും
ഗോപകുമാരൻ ശരണം
രതിവൃന്ദാവനഭൂവിൽ രാസലയങ്ങളിലാടീ
സ്വരസുധയൊഴുകിയ മംഗളവേണുവി-
ലപൂർവ്വ രാഗവുമായ്

ഗുരുപവനപുരം തന്നിൽ വിളങ്ങും 
കണ്ണൻ തിരുവടി ശരണം

സന്താനസൗഭാഗ്യം ഉണ്ടായ് വരും
ആയുരാരോഗ്യം തുണയായ് വരും
ദാമ്പത്യസൗഖ്യം വരമായ് വരും
സന്താനസൗഭാഗ്യം ഉണ്ടായ് വരും 
സന്താനസൗഭാഗ്യം ഉണ്ടായ് വരും 
ലാ...ലാ.

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambalanadakal Poovaninju

Additional Info

Year: 
1996

അനുബന്ധവർത്തമാനം