നസ്രിൻ നാസർ

Nazrin Nazar
Date of Birth: 
ചൊവ്വ, 6 April, 1993

എറണാംകുളം ജില്ലയിലെ ആലുവ സ്വദേശിനിയാണ് നസ്രിൻ നാസർ. 2000 -ത്തിൽ വിനയപൂർവ്വം വിദ്യാധരൻ എന്ന സിനിമയിൽ ബാലതാരമായിട്ടാണ് നസ്രിൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് എന്ന ചിത്രമുൾപ്പെടെ ചില സിനിമകളിൽ കൂടി ബാലതാരമായി അഭിനയിച്ചു. മഴവിൽ മനോരമയിൽ 'ഇന്ത്യൻ വോയിസ് ജൂനിയർ' എന്ന പരിപാടിയുടെ ആങ്കറിങും ചെയ്തിരുന്നു.

പഠനത്തിന് വേണ്ടി ചെറിയൊരു ബ്രേക്ക് എടുത്ത നസ്രിൻ 2012 -ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്. അതിനുശേഷം 2013 -ൽ മണിബാക്ക് പോളിസി, 72 മോഡൽ എന്നീ സിനിമകളിൽ അഭിനയിച്ചു. പിന്നീട് 2017 -ലാണ് നസ്രിൻ സിനിമയിൽ നല്ലൊരു വേഷം ചെയ്യുന്നത്. ജയസൂര്യ നായകനായ ആട് 2 -വിൽ നസ്രിൻ അവതരിപ്പിച്ച സ്റ്റെല്ല എന്ന കഥാപാത്രം ശ്രദ്ധനേടി. 

Facebook