മ്യൂസിക് ജിയോ

Music Jeo

 2015 ഡിസംബർ 16 ന് പ്രശസ്ത സംവിധായകൻ ജിയോ ബേബിയുടെയും ബീനയുടെയും മകനായി കോട്ടയം ജില്ലയിലെ തലനാട് ജനിച്ചു. 
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിൽ നടൻ മിഥുൻറെ മകനായി അഭിനയിച്ചുകൊണ്ടാണ് മ്യൂസിക് ജിയോ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് അച്ഛൻ ജിയോ ബേബി സംവിധാനം ചെയ്ത കുഞ്ഞു ദൈവം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. അതിനുശേഷം ജിയോ ബേബിയുടെതന്നെ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്നീ  സിനിമകളിൽ അഭിനയിച്ചു.

ഈ സ്നേഹതീരത്ത് (സാമം) എന്ന സിനിമയിൽ നെടുമുടി വേണുവിനോടൊപ്പം അഭിനയിച്ചുകൊണ്ടാണ് ജിയോ ബേബി തന്റെ സിനിമാഭിനയം തുടങ്ങിയത്. അതുപോലെതന്നെ മ്യൂസിക് ജിയോ തന്റെ ആദ്യാഭിനയം തുടങ്ങിയത് കൊച്ഛവ്വ പൗലൊ അയ്യപ്പ കൊയ്ലോയിൽ  നെടുമുടി വേണുവിനോടൊപ്പം അഭിനയിച്ചുകൊണ്ടാണ് എന്നത് കൗതുകകരമാണ്. അഭിനയത്തെക്കാൾ സംവിധാനത്തോടാണ് മ്യൂസിക് ജിയോയ്ക്ക് താത്പര്യം. അച്ഛൻ ജിയോ ബേബിയുടെ കൂടെ സംവിധാന സഹായിയായി മ്യൂസിക് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.