എം ശങ്കരനാരായണൻ
മലയാള ചലച്ചിത്ര നടൻ. 1948 ൽ ശങ്കുണ്ണി നായരുടെയും നാണിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് പെരിങ്ങോട് ജനിച്ചു. പെരിങ്ങോട് ഹൈസ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനത്തിനുശേഷം പെരിങ്ങോട് ഹൈസ്ക്കുളിൽ പ്യൂണായി ജോലിയിൽ ചേർന്നു. ചെറുപ്പം തൊട്ടേ പരിങ്ങോട് ഭരത് ആർട്‌സ് ക്ലബ്ബിന്റെ നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിന്നീട് അടുത്ത സുഹൃത്തും പ്രൊഡക്ഷൻ മാനേജരും നടനുമായ വിജയൻ പെരിങ്ങോട് വഴി സിനിമയിലും ചില ടെലിഫിലിമുകളിലും ഡോക്യൂമെന്ററികളിലും അവസരം ലഭിച്ചു.
1986- ൽ അടിവേരുകൾ എന്ന സിനിമയിലൂടെയാണ് ശങ്കരനാരായണൻ ചലച്ചിത്രലോകത്തേയ്ക്കെത്തുന്നത്. തുടർന്ന് അഭയം തേടി, ചകോരം, ദേശാടനം, വാനപ്രസ്ഥം, അന്തിപ്പൊൻ വെട്ടം.. എന്നീ ചിത്രങ്ങളിലഭിനയിച്ചു.
ശങ്കരനാരായണന്റെ ഭാര്യ അഞ്ജലീദേവി. മക്കൾ: അഭിലാഷ്, അജിത്
വിലാസം: മുണ്ടംകോട്ടിൽ ഹൗസ്സ്
പെരിങ്ങോട് പോസ്റ്റ്.