യഹോവയാം ദൈവമെൻ

യഹോവയാം ദൈവമെൻ ഇടയനത്രേ..ഇഹത്തിലെനിക്കൊരു കുറവുമില്ല
പച്ചിളം പുല്ലിൻ മൃദുശയ്യകളിൽ അവനെന്നെ കിടത്തുന്നു
സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് അവനെന്നെ നടത്തുന്നു
പ്രാണനെ തണുപ്പിക്കുന്നു..നീതിപാതയിൽ നടത്തുന്നു
കൂരിരുൾ താഴ്വരേൽ കൂടി നടന്നാലും ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല
ഉന്നതനെന്നോടു കൂടെയുണ്ടല്ലോ..തന്നിടുന്നാശ്വാസം തൻ വടിമേൽ (2)
യഹോവയാം ദൈവമെൻ ഇടയനത്രേ...

എനിക്കൊരു വിരുന്നവൻ ഒരുക്കിടുന്നു..എന്നുടെ വൈരികളിൻ നടുവിൽ
ശിരസ്സിനെ എന്നും തൃക്കൈകളാൽ അഭിഷേകം ചെയ്യുന്നു
എന്നുടെ പാനപാത്രമെന്നെന്നും നിറഞ്ഞിടുന്നു തൻ കരുണയാലെ
നന്മയും കരുണയും എന്നായുസ്സിൽ പിന്തുടര്‍ന്നീടുന്നു അനുദിനവും (2)
യഹോവ തന്നാലയത്തിൽ ഞാൻ ദീര്‍ഘകാലം വസിക്കും ശുഭമായ് (2)
യഹോവയാം ദൈവമെൻ ഇടയനത്രേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yahovayaam Daivamen

അനുബന്ധവർത്തമാനം