യഹൂദിയായിലെ

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാര്‍ത്തിരുന്നൊരജപാലകർ ദേവനാദം കേട്ടു ആമോദരായ്
വര്‍ണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ..
അന്നു തിങ്കൾ കലപാടി ഗ്ലോറിയ..

താരകം തന്നേ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നിൽക്കണ്ടു അവര്‍ ബേതലേം തന്നിൽ വന്നു (2)
രാജാധിരാജന്റെ പൊൻ‌തിരുമേനി അവര്‍ കാലിത്തൊഴുത്തിൽക്കണ്ടു (2)
വര്‍ണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു തിങ്കൾ കലപാടി ഗ്ലോറിയ..
അന്നു തിങ്കൾ കലപാടി ഗ്ലോറിയ..

മന്നവര്‍ മൂവരും ദാവീദിൻ സുതനേ ..(2)
കണ്ടു വണങ്ങിടുവാൻ അവര്‍ കാഴ്ച്ചയുമായ് വന്നു (2)
ദേവാദിദേവന്റെ തിരുസന്നിധിയിൽ അവര്‍ കാഴ്ച്ചകൾ വച്ചു വണങ്ങി (2)
യഹൂദിയായിലെ ..ഒരു ഗ്രാമത്തിൽ
വ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yahoodiyayile

അനുബന്ധവർത്തമാനം