രാത്രി രാത്രി രജതരാത്രി

രാത്രി രാത്രി രജത രാത്രി രാജാധിരാജൻ പിറന്ന രാത്രി (2)

ദുഖങ്ങളെല്ലാം അകലുന്ന രാത്രി ..ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി (2)
നീഹാര ശീതള രാത്രി ..സ്വര്‍ഗ്ഗീയ രാത്രി (2)
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..ഇൻ എക്സൽസിസ് ദേവൂ..
..( രാത്രി രാത്രി)

താരാകുമാരികൾ തൻ സംഗീത മാധുരി (2)
താരാപഥങ്ങളിൽ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുന്ന രാത്രി..സ്വര്‍ഗ്ഗീയ രാത്രി
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..ഇൻ എക്സൽസിസ് ദേവൂ..( രാത്രി രാത്രി)
..( രാത്രി രാത്രി)

ദൈവീക സ്നേഹം മേരി തൻസുതനായ്..(2)
ഈ മണ്ണിന്റെ മടിയിൽ മയങ്ങുന്ന രാത്രി
സന്മനസുള്ളോര്‍ തൻ രാത്രി ..സ്വര്‍ഗ്ഗീയരാത്രി (2)
ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..ഇൻ എക്സൽസിസ് ദേവൂ..
..( രാത്രി രാത്രി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raathri Raathri Rajatharaathri

അനുബന്ധവർത്തമാനം