ഉണരൂ മനസ്സേ
ഉണരൂ മനസ്സേ പകരൂ ഗാനാമൃതം
തെളിയൂ തിരികളേ..രാജരാജസന്നിധിയിൽ
(ഉണരൂ മനസ്സേ )
പനിനീര്‍ പൂവിതളിൽ പതിയും തൂമഞ്ഞുപോൽ
ഒരു നീര്‍ക്കണമായ് അലിയാം ഈ കാസയിൽ
തിരുനാമ ജപമാലയിൽ ഒരു രാഗമായലിയാൻ
(ഉണരൂ മനസ്സേ )
മണിനാദമുയരുന്നൂ മനസ്സിൽ നീ നിറയുന്നു
യേശുവേ ദേവസുതാ വരമാരി ചൊരിയണമേ
പരിപാവനനാം പരനേ..പദതാരിലെന്നഭയം
(ഉണരൂ മനസ്സേ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Unaroo manasse
Additional Info
ഗാനശാഖ: