വിവാഹം സ്വർഗ്ഗത്തിൽ

വിവാഹം സ്വർഗ്ഗത്തിൽ നടന്നാലും

ജീവിതം ഭൂമിയിൽ വിതുമ്മി നിൽക്കും

വ്യാമോഹം മാനത്തു പറന്നാലും

വാസ്തവം ഭൂമിയിൽ ഒതുങ്ങി നിൽക്കും (വിവാഹം...)

 

കല്പന കൊരുത്തൊരു മാലയിൽ നിറയെ

കടലാസു പൂവുകളായിരുന്നൂ (2)

ഭാവനയെഴുതിയ മാദക ചിത്രങ്ങൾ

കേവലം ജലരേഖയായിരുന്നു 

കേവലം ജലരേഖയായിരുന്നു  (വിവാഹം..)

 

 

മാനസക്ഷേത്രത്തിൽ സഹധർമ്മിണിയൊരു

മങ്ങാത്ത മണിദീപമായിരിക്കും

ചിലപ്പോൾ അവൾ തന്നെ  ഇരവും പകലും

ചിന്തയിൽ കൊടുങ്കാറ്റായ് മുഴങ്ങി നിൽക്കും

ചിന്തയിൽ കൊടുങ്കാറ്റായ് മുഴങ്ങി നിൽക്കും

(വിവാഹം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vivaaham Swargathil

Additional Info

അനുബന്ധവർത്തമാനം