പരമേശ്വരീ ഭവാനീ

പരമേശ്വരീ  ഭവാനീ

ആശ്രയമടിയന്  നീയേ ജനനീ

അഖില ജഗന്നായികേ

പരമേശ്വരീ  ഭവാനീ (2)

 

 

പഞ്ചാഗ്നി മദ്ധ്യത്തിൽ നീറിപ്പുകയുന്നൂ

പിഞ്ചോമനയും ഞാനും

അഗതിയാമെന്നെ നീ കൈ വെടിയരുതേ

ആശ്രിതവത്സലയല്ലേ നീ

ആശ്രിതവത്സലയല്ലേ നീ

(പരമേശ്വരീ  ..)

 

പോറ്റമ്മയാകാനും  ഭാഗ്യമില്ലാത്ത ഞാൻ

ഭൂമിക്കു വെറുമൊരു ഭാരം

തിരിച്ചു തരൂ നീ പിഞ്ചോമനയെ

തിരുമിഴി തുറക്കൂ ദേവീ (2)

പരമേശ്വരീ  ഭവാനീ

തിരുമിഴി തുറക്കൂ ഭവാനീ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parameswaree Bhavaanee

Additional Info

അനുബന്ധവർത്തമാനം