അഞ്ജനക്കണ്ണാ വാ വാ

അഞ്ജന കണ്ണാ വാ വാ
അമ്പാടിക്കണ്ണാ വാ വാ
പഞ്ചാമൃതുണ്ണാൻ വാ വാ
ഒരു പഞ്ചാര മുത്തം താ താ
ഒരു പഞ്ചാര മുത്തം താ താ

കുഞ്ഞിക്കൈ രണ്ടിലും വെണ്ണ തരാം
മഞ്ഞ പുടവയും ചാർത്തിതരാം
ദുഖമാം കാളിയൻ എന്നുള്ളിലുണ്ടതിൻ
പത്തിയിലേറി ആടാട്...
ചാഞ്ചാടുണ്ണീ ചാഞ്ചാട്
ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന )

പൊൻമണി കിങ്ങിണി കെട്ടിത്തരാം
പൂമാല മാറിൽ ചൂടിത്തരാം
കണ്ണീർക്കടലിലൊരാലിലയിന്മേൽ
എന്നെയും ചേർത്തിരുന്നാ‍ടാട്
ചാഞ്ചാടുണ്ണീ ചാഞ്ചാട്
ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anjana kanna va va

Additional Info

അനുബന്ധവർത്തമാനം