പുഞ്ചിരിച്ചാൽ

പുഞ്ചിരിച്ചാൽ പൂനിലാവുദിക്കും

നീ സഞ്ചരിച്ചാൽ പുൽക്കൊടിയും പൂക്കും

വാക്കുകളാൽ തേൻ പുഴകൾ  തീർക്കും

നീ നോക്കി നിന്നാൽ മാറിലസ്ത്രമേൽക്കും (പുഞ്ചിരിച്ചാൽ..)

 

 

വിണ്ണിൽ നിന്നിറങ്ങി വന്ന ദേവത പോലെ

വീണയിൽ വിടർന്ന ഗാനധാര പോലെ

പുഷ്പമായി പുഷ്യരാഗമായി

എന്റെ ഭാവനയിൽ നൃത്തമാടും

ദേവിയാണു നീ ആടും ദേവിയാണു നീ

പാടും ദേവിയാണു നീ  (പുഞ്ചിരിച്ചാൽ..)

 

 

കാട്ടുമുല്ല പൂത്തുണർന്ന സൗരഭം പോലെ

കാറകന്ന വാനിൽ പൊന്നും തിങ്കൾ പോലെ

സ്വപ്നമായ് സ്വർഗ്ഗ റാണിയായ്

എന്റെ കല്പനയിൽ കാന്തി വീശും

റാണിയാണു നീ സ്വപ്ന റാണിയാണു നീ

സ്വർഗ്ഗ റാണിയാണു നീ

ആ...ആ... (പുഞ്ചിരിച്ചാൽ

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punchirichaal

Additional Info

അനുബന്ധവർത്തമാനം