വിണ്ണിൽ നിന്നും വന്നിറങ്ങും
വിണ്ണിൽ നിന്നും വന്നിറങ്ങും മദനപ്പക്ഷികളേ
കണ്ണിൽ കണ്ണിൽ പൂ വിടർത്തും ഋതുവിൻ ദൂതികളേ
പല മോഹം ശ്രുതി ചേർക്കും കരളിൻ തംബുരുവിൽ
പല മോഹം ശ്രുതി ചേർക്കും കരളിൻ തംബുരുവിൽ
ഗമപധപധപമഗരി മഗരിരിരിഗ നിസനിധപ
പ്രഥമരാവിന്റെ സംഗീതങ്ങൾ
(വിണ്ണിൽ നിന്നും....)
കനകത്തിൻ സോപാനങ്ങൾ കടന്നെത്തും മിഥുനങ്ങളെ
കരങ്ങളിൽ താലം പേറി നയിക്കുന്നു ഞങ്ങൾ മെല്ലെ
ആ..ആ.ആ.ആ...
കനകത്തിൻ സോപാനങ്ങൾ കടന്നെത്തും മിഥുനങ്ങളെ
കരങ്ങളിൽ താലം പേറി നയിക്കുന്നു ഞങ്ങൾ മെല്ലെ
ഒരു പിടി ഇരുപിടി മലരാൽ
പാതയൊരുക്കീ നെയ്‌ത്തിരി കാട്ടി
മൃഗപദ സുരഭില തിരിയാൽ ശയ്യയൊരുക്കി പൂ തൂകി
ഗമപധപധപമഗരി മഗരിരിരിഗ നിസനിധപ
പുളകമൂട്ടുന്നു മഞ്ജീരങ്ങൾ
(വിണ്ണിൽ നിന്നും...)
നിറങ്ങൾ തൻ ഓരോ ദ്വീപിൽ പറന്നെത്തും ശലഭങ്ങളേ
സ്വരങ്ങൾ തൻ തെനാരുകൾ ഒഴുക്കുന്നു ഞങ്ങൾ നീളേ(2)
ഒരു കിളി ഇരുകിളി പാടി എങ്ങോ നിന്നും വല്ലകി നീട്ടി
നിരുപമ സുഖകര നാദം എങ്ങോ നിന്നും കാതോളം
ഇഴകൾ പാകുന്നു ഉന്മാദങ്ങൾ
കനവുകൾ ഉണരുന്നു കവിതകൾ വിടരുന്നു
മണമൊഴുകും മണിയറയിൽ മനമഴുകും മധുരിമയിൽ
സഫലമാകുന്നു സങ്കല്പങ്ങൾ
(വിണ്ണിൽ നിന്നും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vinnil Ninnum Vannirangum
Additional Info
ഗാനശാഖ: