മഞ്ജരികൾ മഞ്ജുഷകൾ
മഞ്ജരികൾ മഞ്ജുഷകൾ മാധവമാസം പ്രാണനിൽ
കുങ്കുമവും കളഭവുമായ് പുതിയ പുലരി തൻ ആരംഭം
മൗനങ്ങളേ ഉണരൂ...
(മഞ്ജരികൾ...)
വിടരുമോരോ നാളും കരളിൽ തീർക്കും ഈ ബിംബങ്ങളിൽ
ഉയിരിടും ഗീതകം
പിരിയാനാവാത്ത ബന്ധങ്ങളാൽ
മധുരമീ ജീവിതം
(മഞ്ജരികൾ...)
വിരിയുമോരോ പൂവും തിരയിൽ പെയ്യും ഈ ഗന്ധങ്ങളിൽ
ഉറവിടും മംഗളം
അമൃതമൂട്ടുന്ന ഹർഷങ്ങളായ്
സ്വർഗ്ഗമായ് മന്ദിരം
(മഞ്ജരികൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjarikal Manjushakal