നേരാണു നേരാണു നേരാണെടീ

ഓഹോഹോ ഓഹോഹോ 
ഓഹോഹോ ഓഹോഹോ 
നേരാണു നേരാണു നേരാണെടീ
നേരം പോയ് ചോരപ്പൂ ചൂടുന്നെടീ
അയൽക്കിളിയും വയൽക്കിളിയും
വളകിലുങ്ങി കൊയ്ത്
നെടുമണിയും കുറുമണിയും ചിരിമൊഴിയും കൊയ്ത്

നേരാണു നേരാണു നേരാണെടീ
നേരം പോയ് ചോരപ്പൂ ചൂടുന്നെടീ
നീളുന്ന പാടം മൂടുന്ന നെല്ല്
നീളുന്ന പാടം മൂടുന്ന നെല്ല്
നിരനിരയായ് അരിവാളിൻ വരവേല്‍പ്പിൻ കിലുകിലുങ്ങി
കരം നിറയെ കര നിറയെ ചുന്നെല്ലിൻ പൊൻ തണ്ട്
കരം നിറയെ കര നിറയെ പുന്നെല്ലിൻ പൊൻകറ്റകൾ
(നേരാണു നേരാണു...)

വെയിലിറങ്ങും നടവരമ്പിൽ കുട നിവർത്തി വിരിയുന്ന
മലരിന്റെ മണമേന്തും തേൻതെന്നലും (2)
ഈ മെയ്യിൽ വിളയുന്ന ചുടുവേർപ്പു കൊയ്യുന്നിതാ.... 
താഴത്തെ മരപ്പൊത്തിൽ  നെടുവീർപ്പു കൊള്ളുന്നിതാ.... 
കതിരോടു കതിർ മൂടി  കൂമ്പാരമായ്
പൊന്നിൻ മുറ്റങ്ങൾ പൂക്കുന്നതിന്നാണെടീ
കളം നിറയെ കളം നിറയെ കളം നിറയെ കളം നിറയെ
കതിരു കൊയ്ത് കതിരു കൊണ്ട്
(നേരാണു നേരാണു...)

ആ.....ആ...  ഓ.... ഓ... 
ഇരുളൊതുങ്ങും ഇടവളപ്പിൽ ഒളിപരത്തിയെഴുന്നള്ളി
വെള്ളിക്കുട ചൂടിവാർതിങ്കളും (2)
ഊ കൊയ്ത്തുകാലത്തിൻ പുളകങ്ങൾ കൊയ്യുന്നതോ
മണ്ണിന്റെ  മാറത്തും പുളകങ്ങൾ വയ്യുന്നതോ
കൊതിയോടു കൊതി കൊള്ളും ഉള്ളങ്ങൾ പോൽ
ഓലമാടങ്ങൾ പൂക്കുന്നതെന്നാണെടീ
അരവയറിൻ അറനിരകൾ
അരവയറിൻ അറനിരകൾ
അരവയറിൻ അറനിരകൾ
പതിരു കൊണ്ട് പതിരു കൊണ്ട്
(നേരാണു നേരാണു...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neraanu neraanu

Additional Info

അനുബന്ധവർത്തമാനം