വിലാസലതികേ നിന്നിൽ വിടരും

വിലാസലതികേ നിന്നിൽ വിടരും

സുഹാസമലരിൽ തേനാണോ

പരാഗമാണോ പരിമളമാണോ

പകൽക്കിനാവാണോ (വിലാസ..)

 

മദകരമാനസ വൃന്ദാവനിയിൽ

മലരായ് നീ വിടരൂ മഞ്ജുള

മലരായ് നീ വിടരൂ (2)

 

നവസുമ ലതികാ ചലനം പോലെ

നടനം നീ തുടരൂ മോഹന

നടനം നീ തുടരൂ  (വിലാസ..)

 

ലളിതമനോഹര തനുവിൽ തിങ്ങും

ലഹരിയെനിക്കു തരൂ മായിക

ലഹരിയെനിക്കു തരൂ (2)

 

മധു മധുരാധര മലരിൽ നിന്നും

മദിരയെനിക്കു തരൂ മാദക

 മദിരയെനിക്കു തരൂ (വിലാസ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vilaasalathike Ninnil Vidarum

Additional Info

അനുബന്ധവർത്തമാനം