ഓർക്കാപ്പുറത്തൊരു കല്യാണം
ഓർക്കാപ്പുറത്തൊരു കല്യാണം
ഉടനൊരു സദ്യയൊരുക്കേണം
തുമ്പപ്പൂ ച്ചോറു വിളമ്പാൻ
പുത്തരി ചെമ്പാവരി വേണം (ഓർക്കാ..)
കാളൻ വേണം ഉണ്ടാക്കാം
ഓലൻ വേണം ഉണ്ടാക്കാം
കടുമാങ്ങയും വേണം
കാളൻ വയ്ക്കാം ഓലൻ വയ്ക്കാം
കടുമാങ്ങയും വയ്ക്കാം
അമ്പിളിവട്ടത്തിൽ പപ്പടം വേണം
അവിയലൊരുക്കേണം
ഒരുക്കാം ഒരുക്കാം
തേങ്ങയുടയ്ക്ക് ഉടയ്ക്കാമല്ലോ
ചിരവയെടുക്ക് എടുക്കാമല്ലോ
മാങ്ങ നുറുക്ക് നേരം പോയ്
തേങ്ങയുടയ്ക്ക് ചിരവയെടുക്ക്
മാങ്ങ നുറുക്ക് നേരം പോയ് (ഓർക്കാ...)
നെയ്യും പരിപ്പും വിളമ്പണമാദ്യം
നേന്ത്രപ്പഴം വേണം
ഓഹോ ഓഹോ
പച്ചടി വേണം കിച്ചടി വേണം
പാല്പായസം വേണം
ആ..എല്ലാം റെഡിയാണേ
എണ്ണയൊഴിക്ക് കടുകു വറക്ക്
ഇലകൾ മുറിക്ക് നേരം പോയ്
എണ്ണയൊഴിക്ക് കടുകു വറക്ക്
ഇലകൾ മുറിക്ക് നേരം പോയ്
(ഓർക്കാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Orkkappurathoru kalyanam
Additional Info
ഗാനശാഖ: