മംഗല്യത്താലിയിട്ട മണവാട്ടി
മംഗല്യത്താലിയിട്ട മണവാട്ടി
മാനത്തെ അമ്പിളിത്തമ്പുരാട്ടി
മണവാളനില്ലാത്ത മധുവിധുവാണോ നിന്റെ
മണിയറയിൽ നീയും തനിച്ചാണോ (മംഗല്യ..)
കുളിരും കൊണ്ടോടി വരും പൂന്തെന്നൽ പുൽകുമ്പോൾ
തളിർമരം കോപിക്കുമോ
അതോ താളത്തിൽ ചാഞ്ചാടുമോ (2)
തിരമാല കൈനീട്ടി വാരിപ്പുണരുമ്പോൾ തീരത്തിനിഷ്ടമാണോ
അതോ തീരാത്ത ശോകമാണോ തമ്പുരാട്ടീ (മംഗല്യ...)
മൃദുലാംഗുലികളാൽ തന്ത്രികൾ മീട്ടുമ്പോൾ
മണിവീണ കേണിടുമോ
അതോ പൊട്ടിച്ചിരിച്ചീടുമോ (2)
പൂവിട്ടു പൂജിക്കാൻ പൂജാരി തൊടുന്നത്
ദേവിയ്ക്കു പരിഭവമോ അതോ
ദിവ്യമാം അനുഭൂതിയോ തമ്പുരാട്ടീ (മംഗല്യ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mangalyathaaliyitta manavaatti
Additional Info
ഗാനശാഖ: