വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
തകതെയ് തകതെയ് തകതെയ് തോം
തകതെയ് തകതെയ് തകതെയ് തോം
തെയ് തെയ് തെയ് തെയ് തക തെയ് തോം
തെയ് തെയ് തെയ് തെയ് തക തെയ് തോം
തെയ് തെയ് തെയ് തെയ് തിത്തൈ തിത്തൈ തകതൈ
തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
തെയ് തെയ് തെയ് തെയ് തിത്തൈ തിത്തൈ തകതൈ
തിത്തിത്താരാ തിത്തിത്താരാ തിത്തൈ തക തൈ
വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം
തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ
കൂടെ വാ കൂടെ വാ കൂടെ തുഴയാൻ വാ ( വേമ്പനാട്ടു..)
കൂട്ടുകാരറിഞ്ഞില്ലേ നാട്ടു വിശേഷം
ഒരു കുട്ടനാടൻ പെണ്ണിനിന്നു മദാമ്മ വേഷം (2)
ഉത്രട്ടാതി വള്ളം കളി കാണുകയോ ഇവൾ
പത്രാസു നമ്മളെ കാട്ടുകയോ (2)
തകതിമി തകതിമി തകതിമി തകതിമി
തക തക തക തക തെയ് (വേമ്പനാട്ടു..)
ശീമയിലെ ശീല കൊണ്ടു കാലുറയാണേ മേലേ
ശീട്ടുപുള്ളി മിന്നുന്ന റവുക്കയാണേ(2)
കണ്ണു പറ്റാതിരിക്കുവാൻ നാട്ടിയതോ ഇവൾ
കണ്ണേറാൽ നമ്മളെ വീഴ്ത്തുകയോ (2)
തകതിമി തകതിമി തകതിമി തകതിമി
തക തക തക തക തെയ് (വേമ്പനാട്ടു..)