വിജനസുരഭീവാടികളിൽ
Music:
Lyricist:
Singer:
Raaga:
Film/album:
വിജനസുരഭീ വാടികളിൽ അകലെയെവിടെ പോയ് നീ..
സജലമിഴികൾ തേടുകയായ്
ഹൃദയനാഥാ വരൂ....
വിരഹമിതലിയാൻ മാധവം
മലരുകൾ തൂകിയ ശയ്യയിൽ പ്രണയ നിവേദ്യമിതേൽക്കുവാൻ പ്രിയനു പരിഭവമോ....
മധുകണങ്ങൾ നുകരുവാനായ്
ശലഭമേ നീ പോയോ...
സ്മൃതിപരാഗ തരികൾ നിന്റെ ചിറകിൽ ഉണരില്ലേ....
നാഥാ നിൻ പ്രേമവനിതൻ ഓരത്തായ് വിരിഞ്ഞലിയുവാൻ
കൈക്കുമ്പിൾ കൂപ്പിയെരിയും
ഒരേകാന്തസൌഗന്ധികം...
ഗ്രാമ്യം നന്ദനവനമരമ്യം
ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകിൽ സാമ്യം അല്ലിതു രണ്ടും
സമയനദിയിൽ അലസമൊഴുകും
നിമിഷ നൌകയിലേറി
ഒരു കിനാവിൽ വരിക വീണ്ടും
നിശയിൽ നീലിമയിൽ
ദേവാ നിൻ പാദപതനം
ചാരത്തായ് അറിഞ്ഞുണരുവാൻ
ഈ ജന്മം കൂടിയണിയാൻ
ഹേമന്ത നിദ്രാവരം....
(വിജനസുരഭീ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
vijanasurabhee vaadikalil
Additional Info
Year:
2012
ഗാനശാഖ:

