വിഗതമായുഗം (കുരുതി തീം)

വിഗതമായുഗം
വിപിന ജീവിതം
വിവിധ നായകം
വിജയമായുധം

മഥന ദാഹകം
മരണ ദായകം
മധുര മോചിതം
മനുജ മാനസം

നേരുന്നത് പൂവുകളല്ലാ...
കുന്നോളം ചോരയിതൾ
തന്നാലും ചെങ്കലി യേറെ....
ശക്തം അതി ശക്തം

പോരാടാനായ് ഇവിടാറാടാനായി...
തീരാതേ
ഈപക വേരോടാനായീ...

വീണീടാനായ്
ഇര കേണീടാനായ്
തോരാതേയീ
പുകയൂരോടാനായ്

പകരാം പടരാം ഒരു തീ
തുടരേ തുടരാം കുരുതീ

ചടുല പാതകം
ചുടല താണ്ഡവം
ചലന ജാഗരം
ചരിത ലേഖിതം

പോകാം പോകാം വീഴാൻ തലയേറെ
പോരാ പോരാ നിണമാടാൻ ഉടലേറേ

ആരായാലും വഴി മാറാതായാൽ
 തടയാകാറായാൽ വിധി
വേറെ വേറെ

ആരാരേലും കരടാവാറായാൽ
കഥ വേറേ

പകരാം പടരാം ഒരു തീ
തുടരേ തുടരാം കുരുതീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vigathamayugam (Kuruthi Theme)

Additional Info

Year: 
2021
Mixing engineer: 
Mastering engineer: 
Orchestra: 
അകൗസ്റ്റിക് ഗിറ്റാർസ്
ഇലക്ട്രിക് ഗിറ്റാർ
ബാസ് ഗിറ്റാർസ്
ബാഞ്ചോ

അനുബന്ധവർത്തമാനം