പടപ്പുറപ്പാട്

പടപ്പുറപ്പാട്

ഇതു പടപ്പുറപ്പാട്..

ആരോടാരെന്നറിയില്ല

ആയുസ്സിൻ വിധിയറിയില്ല..

ആളുന്നൊരു തീനാളം ..

പുറപ്പാട്

ഇതു കുടിപ്പകച്ചൂര്

എങ്ങാണെത്തു വതറിവീല

ആദിയുമന്ത്യവുമറിവീല

പായുന്നൊരു തീയമ്പ്

 

പ്രാകൃത യുഗ മൃഗ ബോധമുരഞ്ഞുള-

വായൊരു തീനാളം.

അതിലെരിയുവതാരോ

ഞാനോ നീയോ..

ഞാനോ വേട്ടമൃഗം ..നീയോ വേട്ടമൃഗം

 

എന്നോ മുതലിങ്ങീ പോരും പോർവിളിയും

ചോരച്ചാലുകളായ് ഒഴുകും കഥയോർക്കൂ.

പാഴായ് തീരുന്നൂ മണ്ണിൽ ജന്മങ്ങൾ

തീരാപ്പകയാകും തീയിൽ എരിയുന്നു ..

 

തീയേ.. ക്രോധത്തിന്നു മിയിൽ നീറും തീയേ...

ഏതേതിൽ പടരും നീയെന്നാരറിയുന്നു..

നീയെരിയുന്നു...

 

കനലെരിയണ കരളേ -- ഇതു

വെറുതേയിതു വെറുതേ

കണ്ണീരും വെണ്ണീറുംകുരുതിയ്ക്കൊടുവിവിടേ .. 

പകയാളുന്നു

മൃതി മൂളുന്നു

ആദിമ യുഗ മൃത ഭൂമിയിൽ നിന്നിരുൾ വന്നീടുന്നൂ.

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padappurappadu