വിധി തീർക്കും
വിധി തീര്‍ക്കും വീഥിയില്‍ വിട ചൊല്ലും ദേഹികള്‍
വിരഹത്തിന്‍ വേനലില്‍ എരിയും കിനാവുകള്‍
കരിയും പ്രതീക്ഷകള്‍ വിധി തീര്‍ക്കും വീഥിയില്‍
(വിധി തീർക്കും...)
എങ്ങും പടരുന്ന ശോകം
അതു നോക്കിവളരുന്ന മൗനം
കരകള്‍... ഓ... കരകള്‍
കവിഞ്ഞും ചുഴിയില്‍ വലഞ്ഞും
ഋതുഭേദം തേടുന്നു ജീവിതം
(വിധി തീർക്കും...)
കാറ്റില്‍ കൊഴിയുന്ന പൂക്കള്‍
നെടുവീര്‍പ്പിലലിയുന്ന നാള്‍കള്‍
നിനവില്‍.. ഓ.. നിനവിലുയര്‍ന്നും
അഴലില്‍ പതിഞ്ഞും
അറിയാതെ നീങ്ങുന്നു ജീവിതം
(വിധി തീർക്കും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vidhi Theerkkum
Additional Info
ഗാനശാഖ: