ആരോമലേ എൻ ആരോമലേ

 

ആരോമലേ എൻ ആരോമലേ

നിന്നാലെന്നാത്മാവു ശ്രീകോവിലായ്

ചേതോഹരീ എന്റെ ചേതോമയീ നീയെൻ ഉദയരാഗമായ്

രോമാഞ്ചമേ എൻ സായൂജ്യമേ

നിന്നാലെന്നാത്മാവു ശ്രീകോവിലായ്

അനുരൂപനേ എൻ പ്രിയരൂപനേ നീയെന്നുദയരാഗമായ്

 

 

മോഹം എന്നിലെ മോഹം

നിന്നുടൽ ചൂടേറ്റു പൂക്കുന്ന കാലം (2)

ലാവണ്യതാരങ്ങൾ പോലെ മനസ്സിൽ വിടരും നിറങ്ങൾ

ഹൈമ സാരള്യമായ് വർഷപീയൂഷമായ്

മധുരം പകരും ദിനങ്ങൾ 

രോമാഞ്ചമേ എൻ സായൂജ്യമേ

നിന്നാലെന്നാത്മാവു ശ്രീകോവിലായ്

ചേതോഹരീ എന്റെ ചേതോമയീ നീയെൻ ഉദയരാഗമായ്

                           

 

ദീപം ജീവിത ദീപം നിൻ കരതാരാലെ ചൂടുന്നു നാളം (2)

ചൈത്രസൗരഭ്യമായ് ഗ്രീഷ്മ ചൈതന്യമായ്

അണയും അലിയും ദിനങ്ങൾ 

ആരോമലേ എൻ ആരോമലേ

നിന്നാലെന്നാത്മാവു ശ്രീകോവിലായ്

അനുരൂപനേ എൻ പ്രിയരൂപനേ നീയെന്നുദയരാഗമായ്

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aromale en aromale